ഹരിയാനയില്‍ കൂട്ട ബലാത്സംഗത്തിനിരയായ 17 കാരി തൂങ്ങി മരിച്ചു

suicide

ചണ്ഡീഗഢ്: ഹരിയാനയിലെ മേവട്ടില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 17 കാരി തൂങ്ങി മരിച്ചു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തിങ്കളാഴ്ച പെണ്‍കുട്ടിയെ എട്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് റോജ്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു.

രണ്ട് മോട്ടോര്‍ബൈക്കുകളിലും കാറിലും എത്തിയ സംഘം ബലാത്സംഗം ചെയ്തതിന് ശേഷം രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷമാണ് വീടിനോട് ചേര്‍ന്ന് കുട്ടി തൂങ്ങി മരിച്ചത്. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായും അവര്‍ സ്ഥിരമായി പെണ്‍കുട്ടിയെ പിന്തുടരുന്നവരാണെന്ന് തന്നോട് പറഞ്ഞുവെന്നും അച്ഛന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Top