hariyana – congress – died

shoot dead

റോത്തക്: ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. ഭുപീന്ദര്‍ സിംഗ് ഹുഡയുടെ അടുത്ത അനുയായിയായ അഷോക് കാകയാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ 6.30 ന് റോത്തക് ജില്ലയിലെ മോഡല്‍ ടൗണിലെ പാര്‍ക്കിലായിരുന്നു സംഭവം. അഷോക് കാക പ്രഭാത നടക്കാന്‍ ഇറങ്ങിയതായിരുന്നു.

അജ്ഞാതരായ മൂന്നു പേര്‍ പാര്‍ക്കിലേക്കു അതിക്രമിച്ചു കയറി അഷോകിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അഷോകിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top