ഹരിതയുടെ പരാതികളില്‍ പരിഹാരമായി; എം.കെ മുനീര്‍

കോഴിക്കോട്: എംഎസ്എഫിനെതിരെയുള്ള ഹരിതയുടെ പരാതികളില്‍ പരിഹാരമായെന്ന് എം കെ മുനീര്‍. ഹരിതയ്ക്ക് നീതി വൈകില്ല. നേതൃത്വം വിശദമായ ചര്‍ച്ച നടത്തിയെന്നും നടപടികള്‍ ലീഗ് ജനറല്‍ സെക്രട്ടറി അറിയിക്കുമെന്നും എം കെ മുനീര്‍ പറഞ്ഞു. ഇന്നലെ രാത്രി മുസ്ലീം ലീഗ് നേതാക്കള്‍ ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിന് ധാരണയായത്. എംഎസ്എഫ് നേതാക്കളെ ലീഗ് മാറ്റി നിര്‍ത്തും ഹരിത വനിത കമ്മീഷന് നല്‍കിയ പരാതിയും പിന്‍വലിക്കുമെന്നാണ് ഒത്തുതീര്‍പ്പ് ധാരണ.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസുമായും ഹരിത സംസ്ഥാന ഭാരവാഹികളുമായി മലപ്പുറത്ത് ലീഗ് ഓഫീസില്‍ വച്ചായിരുന്നു ഇന്നലെ ചര്‍ച്ച നടത്തിയത്. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം നേതാക്കളോട് ഹരിത ആവര്‍ത്തിച്ചു. ആദ്യം വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ഹരിതയോട് ആവശ്യപ്പെട്ടു. ഒടുവില്‍ സമവായത്തിലെത്തുകയായിരുന്നു.

 

Top