ഡല്‍ഹിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുമായി ‘ഹരിത ട്രിബ്യൂണല്‍’

ഡല്‍ഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹി വലയുമ്പോള്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഹരിത ട്രിബ്യൂണല്‍.

ഒരു ഉത്തരവ് വരുന്നതു വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഹരിത ട്രിബ്യൂണല്‍ അറിയിച്ചു.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ വിഷയം പരിഗണിക്കവെയാണ് ഹരിത ട്രിബ്യൂണല്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ നിര്‍മ്മാണ മേഖല സ്തംഭനാവസ്ഥയിലാവുന്നത് തൊഴിലാളികളെ ബാധിക്കില്ലെന്നും തൊഴിലാളികള്‍ക്ക് ദിവസക്കൂലി നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന തരത്തില്‍ വാതകങ്ങള്‍ പുറത്തേക്കു വിടുന്ന എല്ലാത്തരം വ്യാവസായിക പ്രവര്‍ത്തനങ്ങളും അടുത്ത വാദം കേള്‍ക്കുന്നതു വരെ നിര്‍ത്തിവെക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച്ചയാണ് അടുത്ത വാദം ട്രിബ്യൂണല്‍ കേള്‍ക്കുന്നത്.

Top