ഹരിത ചര്‍ച്ചയ്ക്ക് തയ്യാറാവണമായിരുന്നു; എം.കെ മുനീര്‍

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ചതില്‍ പ്രതികരണവുമായി എം.കെ മുനീര്‍ എം.എല്‍.എ രംഗത്ത്. ഹരിത നേതാക്കള്‍ കൂറച്ച് കൂടെ ചര്‍ച്ചയ്ക്ക് തയ്യറാവണമായിരുന്നുവെന്ന് മുനീര്‍ പറഞ്ഞു.

സന്തുലിതമായ തീരുമാനമെടുത്തേ പാര്‍ട്ടിക്ക് മുന്നോട്ട് പോവാന്‍ കഴിയൂ. ചര്‍ച്ചയുടെ വാതില്‍ ആരുടെ മുന്നിലും അടച്ചിട്ടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മുനീര്‍ പറഞ്ഞു.

ശത്രുക്കളുടെ മുന്നില്‍ എറിഞ്ഞിട്ട് കൊടുക്കുന്ന നിലപാട് ഉണ്ടാവാന്‍ പാടില്ലായിരുന്നു. എല്ലാവരുടേയും മുന്നില്‍ ഇരയായി നില്‍ക്കുന്നത് മുസ്ലീംലീഗാണ്. ഹരിത നേതാക്കള്‍ കേസിന് പോയതിലൊന്നും തെറ്റ് പറയുന്നില്ല. അവരോട് സംസാരിച്ചതാണ്. തൃപ്തികരമല്ലാത്ത തീരുമാനം ഉണ്ടാവാത്തത് കൊണ്ടാവും കേസിന് പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Top