ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി ഹരിശ്രീ അശോകന്‍

ടൊയോട്ടയുടെ ജനപ്രിയ വാഹനങ്ങളിലൊന്നായ ഇന്നോവയുടെ പുതിയ പതിപ്പായ ക്രിസ്റ്റ സ്വന്തമാക്കി ഹരിശ്രീ അശോകന്‍. കൊച്ചിയിലെ കളമശേരി ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം ക്രിസ്റ്റ സ്വന്തമാക്കിയത്. ഏകദേശം 15.06 ലക്ഷം മുതല്‍ 22.56 ലക്ഷം രൂപവരെയാണ് ക്രിസ്റ്റയുടെ എക്‌സ്‌ഷോറൂം വില.

പ്രീമിയം വാഹന നിരയിലേക്കെത്തിയ വാഹനത്തിന് ആരാധകരേറെയാണ്. പുതിയ മോഡല്‍ ക്രിസ്റ്റയുടെ രണ്ടു ഡീസല്‍ പതിപ്പുകളും ഒരു പെട്രോള്‍ പതിപ്പുമാണ് കമ്പനി പുറത്തിറക്കിയത്. 2.8 ലിറ്റര്‍ ഡീസല്‍ 2.4 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇന്നോവയുടെ വകഭേദങ്ങള്‍. അതില്‍ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് വകഭേദവും ലഭ്യമാണ്.

Top