‘അടി’ എന്ന ചിത്രത്തിനായി ഹരിശ്രീ അശോകൻ പാടുന്നു, ഗാനം പുറത്ത്

ഹാന കൃഷ്‍ണയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ചിത്രം ‘അടി’ ഉടൻ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും വേഷമിടുന്ന ചിത്രത്തിനായി ഹരിശ്രീ അശോകൻ പാടിയ ‘കൊക്കരക്കോ’ എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.

ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം.

Top