ഏതു പാട്ടും വലിച്ചു നീട്ടും എലാസ്ടിക്ക്‌ഏട്ടനെ ബന്ധപ്പെടുക; കിടിലൻ ട്രോളുമായി ഹരീഷ്

ലയാളികളുടെ മനസ്സില്‍ ഈ അടുത്ത് സ്ഥാനം പിടിച്ച ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഹരീഷ് വേദികളില്‍ പാടുന്ന ഓരോ പാട്ടും വളരെപ്പെട്ടന്നു തന്നെയാണ് ഹിറ്റാവാറുള്ളത്. നിറയെ ആരാധകരുള്ള ഈ ഗായകന് വിമര്‍ശകരും ഒട്ടും കുറവല്ലെന്നാണ് സത്യം.

എന്നാല്‍ താരത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയുള്ള ഒരു മറുപടിയുമായാണ് ഹരീഷ് എത്തിയിരിക്കുന്നത്. തമാശ രൂപത്തിലുള്ള ഒരു പരിഹാസം എന്നും പറയാം. ഹരീഷ് മറുപടി ഇങ്ങനെ,

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൗജന്യമായി. ബന്ധപ്പെടുക, എലാസ്ടിക്ക്‌ ഏട്ടന്‍, ഷൊറണൂര്‍ എന്നാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ എഴുതിയിരിക്കുന്നത്. ഹരീഷ് ശിവരാമകൃഷ്ണന്റെ സെല്‍ഫ് ട്രോള്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഹിറ്റ് ഗാനങ്ങള്‍ വലിച്ചു നീട്ടി നശിപ്പിക്കുകയാണെന്നാണ് ചിലര്‍ ഹരീഷ് ശിവരാമകൃഷ്ണനെ വിമര്‍ശിക്കുന്നത്. ഇതിനുള്ള മറുപടിയാണ് ഗായകന്‍ നല്‍കിയത്.

Top