ടോവിനോയോടുള്ള പ്രാർത്ഥനയും സ്നേഹവും പങ്കു വെച്ച് ഹരീഷ് പേരടി

സിനിമ മേഖലയിൽ ഉണ്ടാകുന്ന വാർത്തകളിൽ തന്റെതായ അഭിപ്രായം രേഖപെടുത്തുന്നതിന് എന്നും മുന്നിൽ നിൽക്കുന്ന ആളാണ് നടൻ ഹരീഷ് പേരടി. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സഹോദരൻ ടോവിനോക്ക് സ്നേഹവും പ്രാർത്ഥനയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം സിനിമ ഷൂട്ടിംഗിനിടെ ടോവിനോക്ക് വയറിൽ പരിക്കു പറ്റിയിരുന്നു. പിന്നീട് ടോവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും , മറ്റു ഗുരുതരമായ പരുക്കുകൾ ഇല്ല എന്നും, പൂർണമായ വിശ്രമം ആവശ്യപെടുകയും ചെയ്തിരുന്നു. ഈ വാർത്തയറിഞ്ഞാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

“വലിയ സങ്കടമുള്ള ദിവസമാണിന്ന് …മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്..കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും ചെയ്യും…സംഘട്ടന രംഗളിൽ അത് അങ്ങേയറ്റമാണ്…ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്..കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ട് നിൽക്കുന്ന ഒറ്റ ഷോട്ടിൽ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം…എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2 വിന് പഠിക്കുമ്പോൾ കാക്കശങ്കരന്റെ സംഘട്ടനങ്ങൾ കാണാൻ ടിവിയുടെ മുന്നിൽ കാത്തിരിക്കുന്നത്…എന്റെ ടോവിമുത്ത് ഇനിയും സിനിമകളിൽ പൂർവ്വാധികം ശകതിയോടെ വന്ന് തകർക്കും എന്നെനിക്കുറപ്പാണ്…കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്..മനുഷ്യനാണ്..നിങ്ങളുടെ പ്രാർത്ഥനകളിൽ …നൻമകളിൽ ഇന്ന് അവനേയും ഉൾപ്പെടുത്തുക..”

https://m.facebook.com/story.php?story_fbid=837288843478133&id=100015910756367

അതേസമയം ടോവിനോയ്ക്ക് മൂന്ന് ദിവസത്തെ ആശുപത്രിയിലെ പരിചരണവും പിന്നീട് മൂന്നാഴ്ചത്തെ പൂർണ്ണ വിശ്രമവും ഡോക്ടർ പറഞ്ഞിട്ടുണ്ട്.

Top