കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷ ; അന്താരാഷ്ട്ര കോടതിയില്‍ 1 രൂപ വാങ്ങി ഹരീഷ് സാല്‍വെ

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷയ്‌ക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വെ പ്രതിഫലം വാങ്ങിയത് 1 രൂപ.

വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹരീഷ് സാല്‍വെയെക്കാള്‍ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ അന്താരാഷ്ട്ര കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും ഇതേവാദമുഖങ്ങള്‍ തന്നെ ഉന്നയിക്കുമായിരുന്നു എന്ന വിമര്‍ശത്തിനാണ് സുഷമ സ്വരാജ് മറുപടി നല്‍കിയത്.

കുല്‍ഭൂഷണ്‍ ജാധവ് കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ അന്താരാഷ്ട്ര കോടതിയില്‍ പാകിസ്താന്‍ ഹാജരാക്കിയെങ്കിലും വിഡിയോ കാണാന്‍ കോടതി വിസമ്മതിച്ചു.

അന്താരാഷ്ട്ര കോടതിയില്‍ നിന്ന് ഇന്ത്യയ്ക്ക് അനുകൂലമായ വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി പി പി ചൗധരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Top