ഇന്ധന വിലവര്‍ധനയില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ച് ഹരീഷ് റാവത്ത്

പാചകവാതകത്തിന്റെയും പെട്രോലിയം ഉത്പനങ്ങളുടെയും വില കയറ്റത്തിനെതിരെ പ്രതിഷേധിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്.ഡെറാഡൂണിലെ കോണ്‍ഗ്രസ് ഭവനില്‍ നിന്ന് ഗാന്ധിപാര്‍ക്ക് വരെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ഹരീഷ് റാവത്ത് പ്രതിഷേധ പ്രകടനം നടത്തിയത്.

100 കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനത്തില്‍ ഹരഷ് റാവത്തിനൊപ്പം അണിച്ചേര്‍ന്നത്.ഗാന്ധി പാര്‍ക്കിലെത്തിയ റാവത്ത് തോളില്‍ എല്‍പിജി സിലിണ്ടറുമായി സദസിനെ അഭിസംബോധന ചെയ്തു.കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ എല്‍പിജി സിലിണ്ടറുകളുടെ വില 250 രൂപ കൂടിയപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ അഭൂതപൂര്‍വമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

പെട്രോളിയം ഉത്പനങ്ങളില്‍നിന്നും മാത്രം കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 21 ലക്ഷം കോടി രൂപയാണ് കേന്ദ്രം നേടിയത്.ആ പണം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണ് -റാവത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.

Top