A.M.M.A ഒരു തെറിയല്ല ,അത് ആ അസോസിയേഷന്റെ ഒറിജിനല്‍ ചുരുക്കപേരാണ്:ഹരീഷ് പേരടി

കൊച്ചി : താരസംഘടനയായ ‘അമ്മ’യില്‍നിന്നും രാജിവച്ച തീരുമാനത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്ന് നടന്‍ ഹരീഷ് പേരടി.ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് താരം തന്റെ നിലപാട് വ്യകതമാക്കിയത്.’അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിളിച്ച് രാജിയില്‍ മാറ്റമുണ്ടോ എന്ന് ചോദിച്ചതായി പോസ്റ്റില്‍ പറയുന്നു.വിജയ് ബാബു സ്വയം ഒഴിഞ്ഞുപോയതാണെന്ന പത്രക്കുറിപ്പ് പിന്‍വലിച്ച് അയാളെ A.M.M.A പുറത്താക്കിയതാണെന്ന തിരുത്തലുകള്‍ക്ക് തയ്യാറാണോ എന്ന ചോദ്യത്തിന് തൃപ്തികരമല്ലാത്ത മറുപടി ലഭിക്കാത്തതിനാല്‍ രാജിയില്‍നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചതായി ഹരീഷ് പറഞ്ഞു.

‘വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്നും IC കമ്മിറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേള ബാബു ഉറക്കെ പ്രഖ്യാപിച്ചു…അതുകൊണ്ടുതന്നെ തന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു.അമ്മ മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്.ഇത്രയും സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ ‘അമ്മ’ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ലെന്ന് ഖേദപൂര്‍വ്വമറിയിക്കട്ടെ…
A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറിജിനല്‍ ചുരുക്കപേരാണ്.15-ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍ എന്റെ രാജി നിങ്ങള്‍ എത്രയും പെട്ടെന്ന് അംഗീകരിക്കുക… ഞാനും നിങ്ങളും രണ്ട് ദിശയിലാണ്..ഞാന്‍ ഇവിടെ തന്നെയുണ്ടാവും….വീണ്ടും കാണാം…..’- ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

Top