സജി ചെറിയാന്റെ രാജിയിൽ മാധ്യമങ്ങളെ പ്രശംസിച്ച ഹരീഷ് പേരടി

കോഴിക്കോട്: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തി.

കേരളത്തിലെ മനുഷ്യാവകാശങ്ങളും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നത് മാധ്യമങ്ങളാണെന്നും താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഭരണകക്ഷികള്‍ പൊതുസ്ഥലത്ത് ശാന്തരാകാന്‍ പറയുകയും കടക്ക് പുറത്തെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും മാധ്യമങ്ങളെ അവര്‍ ഭയപ്പെടുമെന്ന് ഉറപ്പാണെന്നും താരം കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട നാലാം തൂണുകളെ നിങ്ങളെ ഞാനും വിമർശിക്കാറുണ്ട്…ഇനിയും അതുണ്ടാവും…എത്രയൊക്കെ വിമർശിച്ചാലും നിങ്ങളാണ് പ്രത്യേകിച്ചും കേരളത്തിൽ മനുഷ്യാവകാശവും ജനാധിപത്യവും നിലനിർത്തുന്നത്…അല്ലെങ്കിൽ ജനങ്ങളെ ഓർമ്മപ്പെടുത്തുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…ഇന്നത്തെ ദിവസം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്..നിങ്ങളോട് അവർ പൊതുയിടത്തിൽ വെച്ച് കൂൾ ആവാൻ പറയുന്നുണ്ടെങ്കിൽ..നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കിൽ…നിങ്ങളെ അവർ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്..നിങ്ങൾ വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പാണ്…ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിർഭയം മുന്നോട്ട് പോവുക…നാലാം തൂണിന്റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ.. മാധ്യമ സലാം…???❤️❤️❤️

Top