‘കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്’; പൃഥ്വിക്കെതിരേ ഹരീഷ് പേരടി

ന്റെ പുതിയ ലാന്‍ഡ് റോവറിന് ഫാന്‍സി നമ്പര്‍ വാങ്ങാനിരുന്ന തുക പ്രളയ ദുരിതാശ്വാസത്തിലേക്ക് നല്‍കി കയ്യടി വാങ്ങിയ താരമാണ് പൃഥിരാജ്. എന്നാല്‍ പൃഥ്വിയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഫാന്‍സി നമ്പറിന്റെ പണം മുഴുവന്‍ സര്‍ക്കാറിനാണ് കിട്ടുന്നത്. ആ കാറിന്റെ പണം മുഴുവന്‍ ഏതോ സ്വകാര്യ കമ്പനിക്കാണ്. അപ്പോള്‍ ഇതില്‍ ഏതാണ് ഒഴിവാക്കണ്ടേതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളുവെന്ന രീതിയിലുള്ള കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഫാന്‍സി നമ്പറിന്റെ പണം മുഴുവന്‍ സര്‍ക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവന്‍ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആര്‍ക്കും ഒരു കുഴപ്പവുമില്ല… നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞ്ഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്…Happy New Year…

കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നും മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവര്‍ അടുത്തിടെയാണ് പൃഥി സ്വന്തമാക്കിയത്. ഇതിന്റെ ഫാന്‍സി നമ്പറിന്റെ ലേലത്തിനായി പേര് നല്‍കിയിരുന്നെങ്കിലും അതില്‍ നിന്നും പിന്‍മാറുകയായിരുന്നു.

KL 07 CS 7777 എന്ന നമ്പറിന് വേണ്ടിയുള്ള ലേലത്തില്‍ നിന്നാണ് പൃഥി പിന്‍മാറിയത്. റേഞ്ച് റോവറിന് മുന്‍പ് സ്വന്തമാക്കിയ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്പര്‍ ആറു ലക്ഷം രൂപ മുടക്കിയാണ് പൃഥി സ്വന്തമാക്കിയത്.

Top