ഹരീഷ് പേരടി നിർമ്മാതാവിന്റെ വേഷത്തിൽ; ‘ദാസേട്ടന്റെ സൈക്കിൾ’ വരുന്നു

മലയാളിത്തിന്റെ പ്രിയ നടൻ ഹരീഷ് പേരടി നിർമ്മാണ രം​ഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. ഹരീഷ് പേരടി നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് റിലീസ് ചെയ്തു. ‘ദാസേട്ടന്റെ സൈക്കിൾ’ എന്നാണ് സിനിമയുടെ പേര്. ഹരീഷ് പേരടി നായകനായ ‘പായൽ കുഞ്ഞുണ്ണി’, ധ്യാൻ ശ്രീനിവാസൻ നായകനായ ‘ജോയ് ഫുൾ ഓഫ് എൻജോയ്’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അഖിൽ കാവുങ്കൽ ആണ് ‘ദാസേട്ടന്റെ സൈക്കിളി’ന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.‌

ഹരീഷ് പേരാടി തന്നെയാണ് പുതിയ സിനിമയുടെ വിവരം തന്റെ സോഷ്യൽ മീഡിയ ഹൻഡിലിലൂടെ അറിയിച്ചത്. ബിന്ദു ഹരീഷും സുദീപും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകും. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഓളവും തീരവും’ ആണ് നടന്റെ വരാനിരിക്കുന്ന ചിത്രം. കുഞ്ഞാലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഹരീഷ് അവതരിപ്പിക്കുന്നത്. സിനിമയുടെ എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസർ-നൗഫൽ പുനത്തിൽ, സം​ഗീതം-​ഗിരീശൻ എ പി, ആർട്ട്-മുരളി ബെയ്പൂർ, വസ്ത്രാലങ്കാരം-സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ, പ്രൊഡക്ഷൻ എക്സ്ക്യൂട്ടീവ്- നിഷാന്ത് പന്നിയങ്കര, അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പിആർഒ- എ എസ് ദിനേശ്, സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി.

 

Top