പിണറായിയെ വിമര്‍ശിക്കുക എന്നത് മാത്രമാണ് ആര്‍എംപിയുടെ അജണ്ടയെന്ന്; ഹരീഷ് പേരടി

hareesh peradi

കൊച്ചി: ആര്‍എംപിക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പിണറായി വിജയനെ വിമര്‍ശിക്കുക എന്ന കാര്യം മാത്രം അജണ്ടയാക്കിയ പാര്‍ട്ടിയാണ് ആര്‍.എം.പി എന്നും, ടി.പി. വധം സി.ബി.ഐ ഏറ്റെടുക്കാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പോലും തയ്യാറാവാത്ത പാര്‍ട്ടിയാണിതെന്നും പേരടി പറഞ്ഞു. നാട്ടിലാകെ ചര്‍ച്ചാവിഷയമായ ശബരിമല സ്ത്രീ പ്രവേശനം,നോട്ട് നിരോധനം,കര്‍ഷക ആത്മഹത്യ,ബീഫ് കൊലപാതകങ്ങള്‍ എന്നിവയില്‍ ആര്‍.എം.പി എന്ന പാര്‍ട്ടിയുടെ നിലപാടുകളെ കുറിച്ച് ഒന്നും കേട്ടിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കുറ്റാരോപിതരായ എതിര്‍ പാര്‍ട്ടിക്കാരുടെ ചെയ്തികള്‍ തെറ്റാണെന്ന് ഉറക്കെ പറയുവാന്‍ മടിക്കുന്നതെന്തെന്നും അദ്ദേഹം ചോദിക്കുന്നു. പ്രളയകാലത്ത് മാതൃകാപരമായ പ്രവര്‍ത്തികള്‍ ചെയ്ത കേരള മുഖ്യമന്ത്രിയോട് നല്ലൊരു വാക്കെങ്കിലും നിങ്ങള്‍ പറഞ്ഞിരുന്നോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും അപലപിക്കേണ്ടതാണെന്നും, കൊടിയുടെ നിറം നോക്കിയല്ല അത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കേണ്ടതെന്നും ആര്‍.എം.പിയ്‌ക്കെതിരെ ഹരീഷ് വിമര്‍ശനം ഉന്നയിച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

RMP എന്ന രാഷ്ട്രിയ പാര്‍ട്ടിയുടെ അജഡ വെറും പിണറായി വിരോധം മാത്രമാണോ? TP .കേസ് CBI ഏറ്റെടുക്കാത്തതില്‍ പോലും അവര്‍ക്ക് കേന്ദ്ര സര്‍ക്കാറിനോട് വലിയ വിരോധമൊന്നും അവരുടെ പിന്നിടുള്ള പ്രവര്‍ത്തനങ്ങളില്‍ കാണാനില്ലാ… ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തെ കുറിച്ച് RMP യുടെ നിലപാടെന്താണ് ?…നോട്ടു നിരോധനം, കര്‍ഷക ആത്മഹത്യ ,ബീഫ് കൊലപാതകങ്ങള്‍ ഒന്നിലും ഒരു RMP ശബ്ദവും ആരും കേട്ടില്ലാ.. ഇനി RMP പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ മൂക്കുന്നതാണെങ്കില്‍ നിങ്ങളുടെ CPM വിരുദ്ധ പ്രതികരണങ്ങള്‍ അവര്‍ ശരിക്കും ആഘോഷിക്കുന്നുണ്ട്… അപ്പോള്‍ എവിടെയോ എന്തോ കുഴപ്പമുണ്ടല്ലേ ?.. പിന്നെ നിങ്ങളൊക്കെ CPM ല്‍ ആയിരുന്നപ്പോഴും കണ്ണൂരില്‍ രാഷ്ട്രിയ കൊലപാതകങ്ങള്‍ ഉണ്ടായിരുന്നു .. കൊലപാതകങ്ങള്‍ എല്ലാ കാലത്തും തെറ്റാണന്ന് പറയാനുള്ള ചങ്കുറ്റം കാണിക്കണം… കണ്ണുരിലെ സഖാക്കള്‍ കൊല്ലപെടുമ്പോള്‍ കണ്ണൂരിലെ BJP നേതൃത്യവും കോണ്‍ഗ്രസ് നേതൃത്യവും തെറ്റാണന്ന് പറയാന്‍ നിങ്ങളുടെ നാവ് നിങ്ങള്‍ പണയപ്പെടുത്തിയോ? പ്രളയകാലത്ത് ലോകത്തിനു മുഴുവന്‍ മാതൃകയായ ഒരു മുഖ്യമന്ത്രിയെ കുറിച്ച് ഒരു നല്ല വാക്കും നിങ്ങളുടെ വകയായി ഉണ്ടായതുമില്ല… TP യുടെ കൊലപാതകത്തെ മാത്രമല്ല എല്ലാ രാഷ്ട്രിയ കൊലപാതകങ്ങളെയും എതിര്‍ക്കാനുള്ള കരുത്ത് RMP സഖാക്കള്‍ക്ക് ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട് ലാല്‍ സലാം…

Top