harish kundar tweet aganist yogi adithyanath;police case charged

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററില്‍ മോശം പരാമര്‍ശം നടത്തിയ ബോളിവുഡ് നിര്‍മാതാവ് ഷിരിഷ് കുന്ദറിനെതിരേ കേസ്.

യുപിയിലെ ഹസ്രത്ഗഞ്ചില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദറിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്തത്. നടിയും നൃത്തസംവിധായകയുമായ ഫറാ ഖാന്റെ ഭര്‍ത്താവാണ് കുന്ദര്‍.

ഒരു കോമാളിയെ മുഖ്യമന്ത്രി ആക്കാമെങ്കില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനു സിബിഐ ഡയറക്ടറും മദ്യരാജാവ് വിജയ് മല്യക്ക് ആര്‍ബിഐ ഗവര്‍ണറും ആകാമെന്നായിരുന്നു കുന്ദറിന്റെ ട്വീറ്റ്.

Top