ഹരിപ്പാട്ടെ കോണ്‍ഗ്രസ് വിമതന്‍ താക്കോല്‍ ചിഹ്നത്തില്‍ മത്സരിക്കും

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന നിയാസ് മത്സരിക്കും. ‘താക്കോല്‍’ ചിഹ്നത്തിലാണ് നിയാസ് മത്സരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. വളരെ അപ്രതീക്ഷിതമായാണ് നിയാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്നായിരുന്നു നിയാസ് ഭാരതി വ്യക്തമാക്കിയത്.

Top