ഹരിപ്പാട് ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്

ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആറാട്ടുപുഴ സ്വദേശി സാനു (25), വവ്വാക്കാവ് സ്വദേശി നവാസ് (44) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതര പരിക്കേറ്റ സാനുവിനെ വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

വ്യാഴാഴ്ച രാവിലെ ആറോടെ കാഞ്ഞൂര്‍ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ഉടന്‍ തന്നെ ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യൂ ടീം പ്രവര്‍ത്തകര്‍ പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top