കത്തുവക്കേസിലെ അഭിഭാഷകയ്ക്ക് പിന്തുണയുമായി ഹാര്‍പോട്ടര്‍ നായിക എമ്മ വാട്‌സണ്‍

kathuva_emma

ലോസ്ആഞ്ചലസ്: കത്തുവക്കേസിലെ പെണ്‍കുട്ടിയുടെ അഭിഭാഷ ദീപിക സിംഗ് രജവത്തിന് പിന്തുണയുമായി ഹാരിപോട്ടര്‍ നായിക എമ്മ വാട്‌സണ്‍ രംഗത്ത്. കേസ് ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ ഭീഷണികള്‍ക്കും പതിഷേധങ്ങള്‍ക്കും വഴങ്ങാതെ തന്റെ നിലപാടില്‍ ഉറച്ചു നിന്ന ദീപികയുടെ ധീരതയെ പുകഴ്ത്തിയാണ് എമ്മ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഒദ്യോഗിക ട്വിറ്ററിലൂടെയാണ് എമ്മ ദീപികയ്ക്ക് ആശംസ അറിയിച്ചത്. കത്തുവ കേസില്‍ ദീപികയുടെ പോരാട്ടത്തെ കുറിച്ചുള്ള ഒരു ലേഖനം ഷെയര്‍ ചെയ്തതിനൊപ്പം ‘കൂടുതല്‍ കരുത്താര്‍ജിക്കാന്‍ കഴിയട്ടെ’ എന്ന ആശംസയും താരം നേര്‍ന്നു.

ഐക്യരാഷ്ട്ര സഭയുടെ വുമന്‍ ഗുഡ് വില്‍ അംബാസിഡര്‍ കൂടിയാണ് എമ്മ വാട്സണ്‍. പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളും എമ്മ ചെയ്തു വരുന്നുണ്ട്. കത്തുവ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതോടു കൂടി നിരവധിഭീഷണികളാണ് ദീപികയ്ക്ക് നേരെ ഉയര്‍ന്നത്.

കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ പോലും ദീപികയ്ക്ക് നേരെ ഭീഷണിയുമായി മുന്നിലുണ്ടായിരുന്നു. തുടര്‍ന്ന് അഭിഭാഷകയ്ക്കാവശ്യമായ സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി കശ്മീര്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Top