ഹരിദ്വാർ പൊലീസ് തെരുവിലെ യാചകരെയെല്ലാം ജയിലിലാക്കി ; കാരണം ഞെട്ടിക്കുന്നത്

Haridwar police arrest beggars to save them from cold

ഹരിദ്വാർ : അതിശക്തമായ ശൈത്യത്തിൽ നിന്ന് യാചകരെ രക്ഷിക്കാൻ ഹരിദ്വാർ പൊലീസ് തെരുവിലെ എല്ലാ യാചകരെയും അറസ്റ്റ് ചെയ്ത് ജയിലിലാക്കി. കടുത്ത തണുപ്പിൽ നിന്ന് രക്ഷിക്കാനാണ് സ്ത്രീകളടക്കമുള്ള യാചകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യത്തിൻറെ വടക്കൻ ഭാഗത്തെ ജനജീവിതത്തെ അതിശക്തമായ ശൈത്യം കഷ്ടത്തിലാക്കിയിരിക്കുയാണ്. ഭിക്ഷാടകരെ അറസ്റ്റ് ചെയ്യാൻ ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റ് മുതിർന്ന പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് അജ്ഞാതരായ ഭിക്ഷക്കാർ തണുപ്പ് കാരണം മരണപ്പെട്ടിരുന്നു. തുടർന്നാണ് യാചകരുടെ ജീവൻ രക്ഷിക്കുന്നതിനായി ജില്ലാ അധികൃതർ വിവിധ നടപടികൾ ആരംഭിച്ചത്. മരണത്തെ ഗൗരവമായി കണക്കാക്കി ഹരിദ്വാർ ഭരണകൂടം ഭിക്ഷക്കാരെ ക്യാമ്പുകളിലും എത്തിച്ചിട്ടുണ്ട്.

കാലാവസ്ഥാ വിഭാഗം (ഐഎംഡി)നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഉത്തരേന്ത്യയിലെ താപനില വരും ദിവസങ്ങളിൽ കുറയാനാണ് സാധ്യത.

Top