‘ബാങ്കിലിട്ടാല്‍ നീരവിനെയും വീട്ടില്‍ വെച്ചാല്‍ മോദിയെയും ഭയക്കണം’; പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍

hardik

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. പണം ബാങ്കിലിട്ടാല്‍ നീരവിനെയും വീട്ടില്‍വെച്ചാല്‍ മോദിയെയും ഭയക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ട്വിറ്ററിലൂടെയായിരുന്നു ഹാര്‍ദികിന്റെ പ്രതികരണം.

‘ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാരുടെ ചോദ്യം ഇതാണ്, എങ്ങോട്ടാണ് പോകേണ്ടത്’ ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു. ഇതില്‍ എത് വേണമെന്നത് ജനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും ഹാര്‍ദിക് ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

Top