ശ്രീലങ്കയില്‍ ഓട്ടോ ഓടിച്ച്‌ ശിഖര്‍ ധവാന്‍, യാത്രികനായി ഹാര്‍ദിക് പാണ്ഡ്യ

കൊളംബോ: ടെസ്റ്റ് പരമ്പരയിൽ നേടിയ സമ്പൂര്‍ണ വിജയം ഇന്ത്യന്‍ ടീം പല പരിപാടികൾ നടത്തി ആഘോഷിക്കുകയാണ്.

ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ടീം ഇന്ത്യ.

മത്സരത്തിന്റെ സമ്മര്‍ദ്ദം തീരെയില്ലാതാക്കാനായി വിനോദ പരിപാടികളിൽ താരങ്ങൾ പങ്കെടുക്കാറുണ്ട്.

എന്നാല്‍ ഓട്ടോ ഓടിച്ച് സമ്മര്‍ദ്ദമില്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കൂട്ടിന് കൂടിയിരിക്കുന്നതാകട്ടെ സിക്‌സറടിക്കാരനെന്ന് പേരുകേട്ട ഹര്‍ദ്ദിക്ക് പാണ്ഡ്യയും.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ് .

Top