ഹരിദാസ് കൊലപാതകം; ഒരാള്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ഹരിദാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കസ്റ്റഡിയിലെടുത്ത പുന്നോല്‍ സ്വദേശി നിജിന്‍ ദാസ് കൊലയില്‍ നേരിട്ട് പങ്കെടുത്തയാളെന്നാണ് സൂചന. ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് നാലംഗ അക്രമി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ ഇതുവരെ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ് അടക്കം നാല് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. വിവാദ പ്രസംഗം നടത്തിയ കെ.ലിജേഷും ഇതില്‍ ഉള്‍പ്പെടുന്നു. വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. 7 പേരെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

Top