‘ഇടം’വിഷയത്തിൽ മാത്രം എന്താണ് മുട്ടിടിക്കുന്നത്? ആഷിക് അബുവിനെതിരെ ഹരീഷ് പേരടി

തിരുവനന്തപുരം:’യു.എ.പി.എ കേസിൽ പൊലീസിനു മേൽ സർക്കാരിന് നിയന്ത്രണമില്ല എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സർക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേൽ നിയന്ത്രണമില്ല എന്ന് പറയാൻ എന്താണ് മുട്ടിടിക്കുന്നത്?…’ സംവിധായകൻ ആഷിക് അബുവിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച് അവാർഡുകൾ കരസ്ഥമാക്കിയ ‘ഇടം’ എന്ന സിനിമ ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്താത്ത പശ്ചാത്തലത്തിലായിരുന്നു ഹരീഷ് പേരടിയുടെ വിമർശനം ഉയർന്നത്. ഹരീഷ് പേരടി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

ഇടം എന്ന ഈസിനിമ ഈ ചിത്രത്തിൽ പരാമർശിക്കുന്ന അത്രയും രാജ്യാന്തര ചലിച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു…നല്ലസിനിമ,നല്ല നടി തുടങ്ങിയ നിരവധി അവാർഡുകൾവാരികൂട്ടി…എന്നിട്ടും നമ്മുടെ ചലിച്ചിത്രോത്സവത്തിൽ ഇടത്തിന് ഇടമില്ലാ…ഇതുപോലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ വിതരണക്കാർ തയ്യാറാവാത്ത നിരവധി സിനിമകൾക്ക് തിരുവനന്തപുരത്ത് ഇടമില്ലാ..UAPA കേസിൽ പോലീസിനുമേൽ സർക്കാറിന് നിയന്ത്രണമില്ലാ എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സർക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേൽ നിയന്ത്രണമില്ലാ എന്ന്പറയാൻ എന്താണ് മുട്ടടിക്കുന്നത്?….വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കിൽ സാറ്റ്ലൈറ്റും തിയേറ്റർ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിൻവലിച്ച് ഇടം കിട്ടാത്തവർക്ക് ഇടംകൊടുക്കാൻ മാതൃകയാവു സഖാവെ..

https://www.facebook.com/hareesh.peradi.98/posts/595284781011875

Top