സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഇവരുടെ കഥ പറഞ്ഞു കൊടുത്തേനെ: ഹരീഷ്

ന്തരിച്ച ബോളിവുഡ് താരം സുശാന്തിനെ പരിചയമുണ്ടായിരുന്നുവെങ്കില്‍ തിലകന്റെയും വിനയന്റെയും കഥ പറഞ്ഞു കൊടുത്തേനെയെന്ന് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടുപേരാണ് അവരെന്നും ഹരീഷ് പേരടി കുറിക്കുന്നു. കോവിഡിനു മുന്‍പേ സാമൂഹ്യ അകലം പാലിച്ച് അവരെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും അവരോട് ബന്ധപ്പെടുന്നവരെയും നിരീക്ഷണത്തിലാക്കിയെന്നും അദ്ദേഹം തുറന്നടിച്ചു. മാത്രമല്ല അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവരെ ജോലി ചെയ്ത് ജീവിക്കാന്‍ വിടാത്തത് പ്രതിഷേധാര്‍ഹമാണെന്നും കുറിപ്പില്‍ പറയുന്നു.

ഹരീഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു…മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടു പേരെ..മലയാള സിനിമ കോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ..അതിനെ അവർ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പ്മുണ്ടായിരുന്നേനെ…അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴിൽ ചെയത് ജീവിക്കാൻ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാർഹമാണ്..ഇനിയും ഇത്തരം ആത്മഹത്യകൾ സംഭവിക്കാതിരിക്കട്ടെ …

Top