കളമറിഞ്ഞ് കളിക്കണമെന്ന് സുരേഷ് ഗോപിക്ക് ഹരീഷ് പേരടിയുടെ മുന്നറിയിപ്പ്

കോഴിക്കോട്: സുരേഷ് ഗോപിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. സംസ്ഥാന സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബികടലില്‍ എറിയണമെന്ന ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെയാണ് നടൻ ഹരീഷ് പേരടിയുടെ പ്രതികരണം. അറബി കടലില്‍ എറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എറിയുന്നതിന്‍റെ ചരിത്രത്തെ കുറിച്ച്‌ നല്ല ബോദ്ധ്യമുണ്ടാവണമെന്ന് ഹരീഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം…എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്…ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും…കളമറിഞ്ഞ് കളിക്കുക…

Top