കള്ളകഥയുടെ ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളുമായി വരുന്ന നിങ്ങളുടെ മുഖവും കാണണം; ഹരീഷ് പേരടി

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തുറന്നടിച്ച് നടന്‍ ഹരീഷ് പേരടി. കള്ളകഥയുടെ ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളുമായി വരുന്ന നിങ്ങളുടെ മുഖത്തേക്കും കാമറ തിരിച്ചു വെയ്ക്കണമെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബ്ദം കൊണ്ട് ഞങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരുടെ മുഖത്തേക്കും ക്യാമറ തിരിച്ച് വെക്കണം..അപ്പോൾ മാത്രമെ നിങ്ങളുടെ ഗൂഡാലോചനകളുടെ ശരീരഭാഷയെന്താണെന്നും മുഖ്യമന്ത്രിയുടെ വയറ് നിറച്ചും തരുന്ന കൃത്യമായ ഉത്തരങ്ങൾ വരുമ്പോൾ നിങ്ങളുടെ ഉമിനീരില്ലാത്ത വരണ്ട ചുണ്ടുകളും ഞങ്ങൾക്ക് കാണാൻ പറ്റുകയുള്ളു…മനുഷ്യർ മരിച്ച് വിഴുന്ന ഈ ദുരന്ത കാലത്തും അവർക്ക് വേണ്ടി സ്വന്തം പ്രായം പോലും പരിഗണിക്കാതെ ഓടിനടന്ന് ക്ഷീണിതനായ ഒരു ജനകിയ മുഖ്യമന്ത്രിയോട് ഈ നാട്ടിലെ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ സാധാരണ മനുഷ്യർക്ക് വേണ്ടി ഒരു ചോദ്യവും ചോദ്യക്കാതെ ഏതോ ഒരു കള്ളകഥയുടെ ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളുമായി വരുന്ന നിങ്ങളുടെ മുഖങ്ങൾ ഞങ്ങൾക്ക് കാണണം…ഇതൊരു ജനാധിപത്യ അവകാശമാണ്…വെളിച്ചത്തിന്റെ അധികാരികളാണ് ഞങ്ങൾ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ ഏല്ലാ ഇരുട്ടുകളിലേക്കും വെളിച്ചം വരേണ്ടതുണ്ട് …

Top