ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്തത്; അഹാനയെ പിന്തുണച്ച് ഹരീഷ് പേരടി

കൊച്ചി: എ ലൗവ് ലെറ്റര്‍ ടു സൈബര്‍ ബൂള്ളീസ് എന്ന പേരില്‍ നടി അഹാന കൃഷ്ണ പുറത്തിറക്കിയ വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ അഹാനയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്തത് എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിക്കുന്നത്. അഹാന തന്റെ വീട്ടില്‍ ജനിക്കാത്ത ദുഖം മാത്രമേ തനിക്കുള്ളൂവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ നല്ല സുഹൃത്താണ് ഞാൻ KK എന്ന് വിളിക്കുന്ന കൃഷ്ണകുമാർ…അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാൻ വിചാരിക്കുന്നത്…ഒരു പ്രണയ വിവാഹവും അതിലെ നാല് പെൺകുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന KK…ഒരു പെൺകുട്ടി തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിന്റെ പേരിൽ അവൾക്കെതിരെ ഇങ്ങിനെ സൈബർ അക്രമണം നടത്താൻ ഈ പെൺകുട്ടി എന്ത് തെറ്റാണ് ചെയ്തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല…അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശനമാണ് സദാചാര കോമാളികൾക്ക്…ഞങ്ങൾ സദാചാര വിഡഢിത്തങ്ങൾക്ക് എക്കാലത്തും എതിരാണെന്ന് പറയുന്ന പുരോഗമന സംഘടനകളും ഏല്ലാത്തിനും ഞങ്ങൾ പ്രതികരിക്കേണ്ടതില്ല എന്ന പുതിയ കണ്ടുപിടത്തത്തിൽ അഭിരമിച്ച് സുഖ നിദ്രയിലാണ്…നി എന്റെ വീട്ടിൽ ജനിക്കാത്ത ദുഖം മാത്രമെയുള്ളു കുട്ടി…അഹാനയോടൊപ്പം…

Top