തലമുറകള്‍ക്കപ്പുറത്തുള്ള പിതാക്കന്മാരുടെ മതം അറിയാത്തവരാണ് ഇപ്പോള്‍ അടിയുണ്ടാക്കുന്നതെന്ന്

hareesh peradi

തിരുവനന്തപുരം: മതത്തിന്റെയും ജാതിയുടെയും പേരില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാ താരം ഹരീഷ് പേരടി.

തലമുറകള്‍ക്കപ്പുറത്തുള്ള പിതാക്കന്മാര്‍ ഏത് മതത്തില്‍ ജീവിച്ചെന്ന് അറിയാത്തവരാണ് ഇപ്പോള്‍ മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേര് പറഞ്ഞ് അടിയുണ്ടാക്കുന്നതെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മതം എന്ന വാക്കിന്റെ അര്‍ത്ഥം അഭിപ്രായം എന്നാണ്. മതവും ദൈവവും തമ്മില്‍ ഒരു ബന്ധവുമില്ല.ദൈവത്തെ അറിയണമെങ്കില്‍ കുറ്ച്ച കാലം നിരീശ്വര വിശ്വാസിയായി ജീവിക്കുന്നത് നല്ലതാണ് എന്നാണ് തന്റെ മതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top