hare krishna exports

രേ കൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് ഉടമയായ സാവ്ജി ധോലാകിയ ഇടക്കിടയ്ക്ക് ജീവനക്കാര്‍ക്ക് വന്‍ ബോണസുകള്‍ നല്‍കി എല്ലാവരെയും ഞെട്ടിക്കാറുണ്ട്.ഓരോ അഘോഷവേളയിലും ടാര്‍ജെറ്റ് പൂര്‍ത്തിയാക്കുന്ന ജോലിക്കാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് നല്‍കി വരാറ്.ഹരേകൃഷ്ണാ എക്‌സ്‌പോര്‍ട്ട്‌സിന് 6000 കോടി വാര്‍ഷിക വരുമാനമുണ്ട്.5500 ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തു വരുന്നു. ഇവരില്‍ നിന്നും മികച്ച പ്രകടനം നടത്തുന്നവര്‍ക്കാണ് ബോണസ് ലഭിക്കുന്നത്.

ദീപാവലി സമ്മാനമായി 400 പേര്‍ക്കു വീടുകളും 1260 പേര്‍ക്ക് കാറുകളും നല്‍കി സാവജി ഇത്തവണ പുതുവര്‍ഷ സമ്മാനമായി നല്‍കിയത് 1200 ഡാറ്റ്‌സണ്‍ റെഡിഗോ കാറുകളാണ്. മുന്‍പ് ഫിയറ്റ് കാറുകളും ഫ്‌ലാറ്റുകളും സ്വര്‍ണ്ണാഭരണങ്ങളുമൊക്കെ സാവ്ജി തൊഴിലാളികള്‍ക്ക് നല്‍കാറുണ്ടായിരുന്നു.

അഞ്ചു വര്‍ഷത്തെ ഇഎംഐ വ്യവസ്ഥയിലാണ് കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത്. വാഹനത്തിന്റെ ഡൗണ്‍പേയ്‌മെന്റും മാസം തോറുമുള്ള ഇഎംഐയും കമ്പനി തന്നെ അടയ്ക്കും. എന്നാല്‍ സ്ഥാപനത്തില്‍ നിന്നും ജോലി നിര്‍ത്തിപോകുന്നവര്‍ പിന്നീടുള്ള ഇഎംഐ സ്വന്തമായി അടയ്ക്കണം. നിസാന്റെ ഡാറ്റ്‌സന്‍ നിരയിലെ ഏറ്റവുമധികം വില്‍പ്പനയുള്ള കാറാണ് റെഡിഗോ. 0.8 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാര്‍ 5678 ആര്‍പിഎമ്മില്‍ 53.2 ബിഎച്ചപി കരുത്തും 4836 ആര്‍പിഎമ്മില്‍ 72 എര്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും.

Top