ലോകകപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പാണ്ട്യയ്ക്ക് പരിക്ക്

രിശീലനത്തിനിടെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ട്യയ്ക്ക് പരിക്ക്. ലോകകപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് താരത്തിന് പരിക്കേറ്റത്.ഇന്ന് ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന സന്നാഹ മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെ താരത്തിന്റെ കൈയ്ക്കാണ് പരിക്കേറ്റത്.

പരിശീലനത്തിനിടെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളെ നേരിടുന്നതിനിടെയായിരുന്നു പാണ്ട്യയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റതിന് പിന്നാലെ വേദന കൊണ്ട് പുളഞ്ഞ ഹാര്‍ദിക്ക് ഉടന്‍ തന്നെ പരിശീലനം മതിയാക്കി ഗ്രൗണ്ട് വിട്ടു. ഇന്ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന സന്നാഹ മത്സരത്തില്‍ താരം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Top