നരേന്ദ്ര മോദിയെ ചായക്കാരനെന്ന് വിളിച്ച് പട്ടീദാര്‍ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍

hardik

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായക്കാരനെന്ന് വിളിച്ച് പട്ടീദാര്‍ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ രംഗത്ത്. ഒരു ചായക്കാരന് മാത്രമേ യുവാക്കളോട് പക്കോഡ വില്‍ക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ കഴിയു എന്നായിരുന്നു ഹാര്‍ദിക്കിന്റെ പരാമര്‍ശം.

ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി പക്കോഡ കച്ചവടക്കാരെ കുറിച്ച് പ്രതികരിച്ചത്. പക്കോഡ കച്ചവടത്തിലൂടെ ഒരു ദിവസം 200 രൂപ സമ്പാദിക്കുന്നവരെ തൊഴിലില്ലാത്തവരായി കണക്കാക്കാന്‍ കഴിയുമോ എന്നതായിരുന്നു മോദിയുടെ ചോദ്യം.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ മോദിയെ ‘ചായ് വാല’ എന്നാണ് അഭിസംബോധന ചെയ്തത്. വിവാദമായ ഈ പ്രസ്താവനയെ പ്രചരണായുധമാക്കിയാണ് മോദി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നേരിട്ടത്.

Top