സമുദായ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെ പോലീസ് അറസ്റ്റു ചെയ്തു

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെ മന്ത്‌സൗര്‍ സന്ദര്‍ശിക്കാന്‍ എത്തിയ സമുദായ സംവരണ സമര നേതാവായ ഹാര്‍ദിക് പട്ടേലിനെ പോലീസ് അറസ്റ്റു ചെയ്തു.

കാര്‍ഷിക പ്രക്ഷോഭം നയിക്കുന്ന മന്ത്‌സൗറിലെ കര്‍ഷകരെ കാണുമെന്ന് ഇന്നലെ തന്നെ ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു.

പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് ആരോപിച്ച് മന്ത്‌സൗറിലേക്കുള്ള സാമൂഹിക പ്രവര്‍ത്തകരുടേയും നേതാക്കളുടേയും സന്ദര്‍ശനത്തെ പോലീസ് വിലക്കിയിരുന്നു.

മേധാപട്കര്‍, യോഗേന്ദ്രയാദവ്, സ്വാമി അഗ്നിവേശ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒമ്പതു മാസം ജയില്‍ ശിക്ഷ അനുഭവിച്ച ഹാര്‍ദിക് കോടതി ഉത്തരവു പ്രകാരം ആറു മാസത്തേക്ക് ഗുജറാത്തിനു പുറത്തു കഴിയുകയായിരുന്നു.

Top