രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഹാര്‍ദിക് പട്ടേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

അഹമ്മദാബാദ്: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം
24 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ രാത്രി ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വിരാംഗാമില്‍ വച്ചാണ് പട്ടേലിനെ അറസ്റ്റ് ചെയ്തത്.

2015 ഓഗസ്റ്റ് 25 ന് സംഘടിപ്പിച്ച പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു.കേസില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച പട്ടേല്‍ 2016ല്‍ ജാമ്യത്തിലിറങ്ങി. 2018ല്‍ വീണ്ടും അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ പട്ടേലിന്റെ ഹര്‍ജി തള്ളിയ കോടതി ശനിയാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

പ്രക്ഷോഭത്തിനിടെ വിസ്‌നഗര്‍ ബിജെപി എംഎല്‍എ റുഷികേഷ് പട്ടേലിന്റെ ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഹാര്‍ദിക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

Top