ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ; നിയമനം സോണിയ ഗാന്ധി അംഗീകരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റായി പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ നിയമിച്ചു. അദ്ദേഹത്തിന്റെ നിയമനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.

26 വയസുകാരനായ ഹാര്‍ദിക് 2019 മാര്‍ച്ച് 12 ന് ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Top