പ്രചാരണ റാലിക്കിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ്

ഗുജറാത്ത്;കോണ്‍ഗ്രസ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ്. ഗുജറാത്തിലെ സുരേന്ദര്‍നഗര്‍ ജില്ലയില്‍ സംഘടിപ്പിച്ച ‘ജന്‍ ആക്രോശ് സഭ’യില്‍ സംസാരിക്കുന്നതിനിടെ സ്റ്റേജിലേക്ക് കയറിവന്ന് പട്ടേല്‍ സമര നേതാവായ ഹാര്‍ദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു.

അടിയേറ്റ് ഒരു നിമിഷം അമ്പരന്ന ഹാര്‍ദിക് യുവാവിനെ പ്രതിരോധിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു.

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സ്വാധീന ശേഷിയുള്ള തെരഞ്ഞെടുപ്പ് പ്രചാരകനാണ് ഹാര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസിനുവേണ്ടി പങ്കെടുക്കുന്ന എല്ലാ തെരഞ്ഞെടുപ്പ് പരിപാടികളിലും വലിയ ജനക്കൂട്ടത്തെ ഹാര്‍ദിക് ആകര്‍ഷിക്കുന്നുണ്ട്. അതേസമയം ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പട്ടേല്‍ സമുദായത്തിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുമുണ്ട്.

Top