പരിക്ക്; ഹര്‍ദിക്കിന് വീണ്ടും തിരിച്ചടി, ഓസിസിനെതിരെ ഇറങ്ങില്ല

മുംബൈ: വിവാദ വിലക്കിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തിയ ഹര്‍ദ്ദിക്ക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി. ലോകകപ്പിനു മുന്നോടിയായി എത്തിയ താരത്തിന് പരിക്കേറ്റതോടെ ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കാനാവില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഞായറാഴ്ച ആരംഭിക്കുന്ന ട്വന്റി20, ഏകദിന ടീമുകളില്‍നിന്ന് പാണ്ഡ്യയെ ഒഴിവാക്കി. തുടര്‍ച്ചയായി അലട്ടുന്ന പുറംവേദനയെ തുടര്‍ന്നാണ് പാണ്ഡ്യയെ ഒഴിവാക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ 15 അംഗ ടീം 14 അംഗ ടീമായി ചുരുങ്ങും. അതേസമയം, അഞ്ച് ഏകദിനങ്ങളുള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള ടീമില്‍ പാണ്ഡ്യക്കു പകരം രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തി.

ഏഷ്യാകപ്പിനിടെ നടുവിന് പരുക്കേറ്റ പാണ്ഡ്യ ഏറെക്കാലം ടീമിനു പുറത്തായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ അവസരത്തിലാണ് ഒരു ടെലിവിഷന്‍ ചാറ്റ് ഷോയിലെ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു. ഇതിനു ശേഷം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തി അധികം വൈകും മുന്‍പാണ് വീണ്ടും പരിക്ക് താരത്തെ പിടികൂടിയത്.

Top