ഹര്‍ദ്ദിക് പാണ്ഡ്യക്ക് പരുക്ക്; ഇന്ത്യന്‍ ടീമില്‍ വീണ്ടും ആശങ്ക

ദുബായ്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ പരാജയപ്പെട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാമ്പിന് വീണ്ടും ആശങ്ക. ഇന്ത്യയുടെ ബാറ്റര്‍ ഹര്‍ദ്ദിക് പാണ്ഡ്യക്ക് പരുക്ക്. ബാറ്റിംഗിനിടെ ഹര്‍ദ്ദിക്കിന്റെ തോളിന് ആണ് പരുക്കേറ്റു. ഹര്‍ദ്ദിക് ഫീല്‍ഡിന് കളത്തിലിറങ്ങിയിരുന്നില്ല. പകരം ഇഷാന്‍ കിഷനാണ് ഇന്ത്യക്കായി ഫീല്‍ഡ് ചെയ്തത്.

ഹര്‍ദ്ദിക്കിന്റെ പരുക്കിന്റെ വ്യാപ്തി മനസ്സിലാകാന്‍ സ്‌കാന്‍ ഫലങ്ങള്‍ക്ക് ആയി കാത്തിരിക്കുകയാണ് ടീം. ഷഹീന്‍ അഫ്രീദിയുടെ ഷോര്‍ട്ട് ബോളില്‍ ബാറ്റ് ചെയ്യവെയാണ് ഹര്‍ദ്ദിക് പാണ്ഡ്യക്ക് തോളിനു പരുക്കേറ്റത്. ഇനി ഒക്ടോബര്‍ 31ന് ന്യൂസിലന്‍ഡിന് എതിരെ ആണ് ഇന്ത്യയുടെ മത്സരം. ഹര്‍ദ്ദിക് അന്ന് കളിക്കുമോ ഇല്ലയോ എന്ന് ടീം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നേരത്തെ, തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് ഹര്‍ദ്ദിക് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും പരുക്ക് ഭേദമാവുകയും ചെയ്തതോടെയാണ് താരം മടങ്ങിയെത്തിയത്.

 

Top