ശാരീരിക ക്ഷമതയ്ക്ക് യോജിക്കാത്ത ഭക്ഷണം നിഷേധിച്ച് ഹാര്‍ദിക്ക് പാണ്ഡ്യ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം പതിപ്പിന് മുമ്പായി ഹാര്‍ദിക് പാണ്ഡ്യയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഐപിഎല്ലിന്റെ പുതിയ സീസണിന് മുമ്പായി നടത്തിയ വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ധോക്ല-ജിലേബി എന്നിവ ഉള്‍പ്പെട്ട ഭക്ഷണമാണ് പാണ്ഡ്യക്ക് നല്‍കിയത്. എന്നാല്‍ വീഡിയോയില്‍ ശാരീരിക ക്ഷമതയ്ക്ക് യോജിക്കാത്ത ഈ ഭക്ഷണം നല്‍കിയതിനാല്‍ ഹാര്‍ദിക്ക് ഈ ഭക്ഷണം നിഷേധിക്കുകയാണ്.

ഹാര്‍ദിക്കിന്റെ നായക മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിലെ ആദ്യ സീസണില്‍ കിരീടം നേടി. രണ്ടാം സീസണില്‍ ഫൈനലിലെ അവസാന പന്തിലാണ് പരാജയപ്പെട്ടത്. ഇത്തവണ മുംബൈയുടെ ക്യാപ്റ്റനായി ഹാര്‍ദിക് വരുമ്പോള്‍ അത് ഒരു സംസാര വിഷയമാണ്. മുംബൈ പോലെ ഒരു ടീമിന് ഐപിഎല്‍ വിജയം തന്നെയാണ് ലക്ഷ്യം. രോഹിതിനെ മാറ്റി ഹാര്‍ദികിനെ ക്യാപ്റ്റനാക്കുന്നത് ഏറ്റവും മികച്ച തീരുമാനമെന്നാണ് മുംബൈ മാനേജ്‌മെന്റ് പറഞ്ഞതെന്നും പാര്‍ത്ഥിവ് പട്ടേല്‍ വ്യക്തമാക്കി.

ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള താരത്തിന്റെ ശ്രമങ്ങളെ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം അഭിനന്ദിക്കുകയാണ്. എന്നാല്‍ മറ്റൊരു കൂട്ടര്‍ പറയുന്നത് പാണ്ഡ്യയുടേത് പിആര്‍ പ്രവര്‍ത്തനമെന്നാണ്. താരത്തിന് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

Top