ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവോ സ്വന്തമാക്കി ഹര്‍ദിക് പാണ്ഡ്യ

ന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവരും സൂപ്പര്‍ കാറുകളുടെ ആരാധകരാണ്. അതില്‍ മുന്‍പന്തിയിലുള്ളയാളാണ് ഹര്‍ദിക് പാണ്ഡ്യ. താന്‍ പുതുതായി വാങ്ങുന്ന വാഹനങ്ങളുടെയും യാത്രകളുടെയുമെല്ലാം വിശേഷം പാണ്ഡ്യ കൃത്യമായി ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

ഇത്തവണ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവോയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യക്കൊപ്പം ഓറഞ്ച് നിറത്തിലുള്ള പുതിയ ലംബോര്‍ഗിനി ഇവോയില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചിരുന്നു. നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു.

ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവോയ്ക്ക് 3.73 കോടി രൂപയാണ് എക്സ്ഷോറൂം വില. 640 എച്ച്.പി പവറും 600 എന്‍.എം ടോര്‍ക്കുമേകുന്ന ഈ സൂപ്പര്‍ കാറിന് 5.2 ലിറ്റര്‍ വി 10 എന്‍ജിനാണുള്ളത്. 2.9 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവോക്ക് സാധിക്കും.

കഴിഞ്ഞവര്‍ഷം 65 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഔഡി എ 6 35 ടി.ഡി.ഐയും മാസങ്ങള്‍ക്ക് മുമ്പ് 2.19 കോടി രൂപ എക്സ്ഷോറൂം വിലയുള്ള മെഴ്സിഡസ് ബെന്‍സ് എ.എം.ജി ജി 63 എസ്.യു.വിയും ഹര്‍ദിക് പാണ്ഡ്യ സ്വന്തമാക്കിയിരുന്നു.

Top