തന്റെ ബാറ്റിംഗ് മികവിന്റെ രഹസ്യം വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

ന്റെ ബാറ്റിങ് മികവ് വര്‍ദ്ധിച്ചതെങ്ങനെയെന്ന വെളിപ്പെടുത്തലുമായി ഹാര്‍ദിക് പാണ്ഡ്യ. നെറ്റ്‌സില്‍ നടത്തിയ കഠിന പരിശീലനമാണ് തന്റെ ബാറ്റിംഗിന്റെ മൂര്‍ച്ച കൂട്ടിയതെന്നാണ് താരം പറയുന്നത്. ഇത്ര ശക്തിയില്‍ പന്തടിച്ചകറ്റാന്‍ തനിക്ക് കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. ബാറ്റിംഗില്‍ മികച്ച താളം ലഭിക്കാന്‍ നെറ്റ്‌സില്‍ കഠിനമായി താന്‍ പരിശീലനം നടത്തി. അതിനെല്ലാം ഫലവുമുണ്ടായി.

ബേസിക്കുകളില്‍ നിന്ന് കൊണ്ട് തന്നെയാണ് ഞാന്‍ ഇക്കുറി കളിച്ചത്. ഇത്തവണ വിക്കറ്റുകളെക്കുറിച്ചും നല്ല രീതിയില്‍ താന്‍ മനസിലാക്കിയിരുന്നു. ഇനിയുള്ള മത്സരങ്ങളിലും ടീമിനായി മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് തന്റെ ലക്ഷ്യം എന്നും ഹാര്‍ദിക് പറഞ്ഞു നിര്‍ത്തി.

മിന്നും ഫോമിലൂടെയാണ് ഈ സീസണ്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരം ഹാര്‍ദിക് പാണ്ഡ്യ കടന്ന് പോകുന്നത്. ഇത് വരെ കളിച്ച 9 മത്സരങ്ങളില്‍ നിന്ന് 218 റണ്‍സും, 8 വിക്കറ്റുകളും സ്വന്തമാക്കിയ പാണ്ഡ്യയുടെ ഡെത്ത് ഓവറിലെ ആക്രമണ ബാറ്റിംഗാണ് ഇത്തവണ എതിരാളികളെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത്. പല മത്സരങ്ങളിലും പാണ്ഡ്യയുടെ അവസാന ഓവര്‍ വെടിക്കെട്ടുകള്‍ ടീമിന് നിര്‍ണായകമായി.

Top