‘ഹാര്‍ദിക് മസിലില്ലാത്ത റസല്‍’; പാണ്ഡ്യയുടെ ബാറ്റിങ് മികവിനെ പുകഴ്ത്തി ആരാധകര്‍

പിഎല്ലില്‍ കൊല്‍ക്കത്തക്കെതിരെ നടന്ന മത്സരത്തില്‍ മുംബൈ താരം ഹാര്‍ദിക് പാണ്ഡ്യ പുറത്തെടുത്ത ബാറ്റിംഗ് മികവാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മത്സരത്തില്‍ മുംബൈക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും 34 പന്തില്‍ 91 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ആരാധകരെ മുഴുവന്‍ ആവേശത്തിലാഴ്ത്തുന്നതായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ആന്ദ്രെ റസലിനെപ്പോലെ തന്നെയാണ് പാണ്ഡ്യയെന്നായിരുന്നു ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികള്‍ ഇതോടെ അഭിപ്രായപ്പെട്ടത്. അതേ സമയം മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കര്‍ ‘മസിലില്ലാത്ത ആന്ദ്രെ റസല്‍ എന്നാണ് പാണ്ഡ്യയെ വിശേഷിപ്പിച്ചത്’. ഹര്‍ഷ ഭോഗ്ലെയടക്കമുള്ള പല ക്രിക്കറ്റ് പ്രമുഖരും ഇന്നലത്തെ മത്സരത്തിന് പിന്നാലെ ഹാര്‍ദിക്കിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.

Top