പരിക്ക് സാരമുള്ളതല്ല;ന്യൂസിലന്‍ഡിന് എതിരെ ഹാര്‍ദ്ദിക് പാണ്ഡ്യ ഉണ്ടാകും

ഷാർജ: ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പരിക്ക് സാരമുള്ളതല്ല എന്ന് ബി സി സി ഐ അറിയിച്ചു. താരത്തിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട് വന്നു എന്നും പരിക്ക് പ്രശ്‌നമുള്ളതല്ല.ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നേരിടുമ്പോള്‍ ആയിരുന്നു പാണ്ഡ്യക്ക് പരിക്കേറ്റത്. ബാറ്റിംഗിനിടെ തോളിന് ആണ് പരിക്കേറ്റത് . അന്ന് ഹാര്‍ദിക് കളത്തിലിറങ്ങിയിരുന്നില്ല. പകരം ഇഷാന്‍ കിഷനാണ് ഇന്ത്യക്കായി ഫീല്‍ഡ് ചെയ്തത്.

പരിക്ക് സാരമുള്ളതല്ല എന്നതിനാല്‍ തന്നെ ഒക്ടോബര്‍ 31ന് ന്യൂസിലന്‍ഡിന് എതിരെ നടക്കുന്ന ഇന്ത്യയുടെ മത്സരത്തില്‍ ഹാര്‍ദ്ദിക് ഉണ്ടാകും. ഹാര്‍ദ്ദികിനെ ആദ്യ ഇലവനില്‍ നിന്ന് പുറത്താക്കണമെന്ന് അഭിപ്രായമുയർന്നിരുന്നു.

Top