സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവാത്തതാണ് കേരളത്തില്‍ ഇന്ധനവില കുറയാത്തതിന് കാരണമെന്ന് ഹര്‍ദീപ് സിങ് പുരി

പാലക്കാട്: ക്രൂഡ് ഓയില്‍ വില കുറഞ്ഞാലും വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവാത്തതാണ് കേരളത്തില്‍ ഇന്ധനവില കുറയാത്തതിന് കാരണമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. പല സംസ്ഥാനങ്ങളും മദ്യവും ഇന്ധനവുമാണ് പ്രധാന വരുമാനമാര്‍ഗമായി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വികസിത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി പാലക്കാട്ടെത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളിലേക്കു പോയാല്‍ ഇന്ധനവില കുറയുന്നത് അറിയാനാവും. പല സംസ്ഥാനങ്ങളിലെയും ഇന്ധനവിലയില്‍ 12 രൂപയോളം വിലവ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തരതലത്തില്‍ ക്രൂഡ് ഓയിലിന്റെ വിലയനുസരിച്ചാണ് പെട്രോളിന്റെ വിലയിലും ഏറ്റക്കുറച്ചില്‍ വരുന്നത്. ആഗോളവിപണിയില്‍ പ്രതിസന്ധിയുണ്ടാകുമ്പോഴും കുറഞ്ഞവിലയില്‍ തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പു വരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കുന്നുവെന്ന ആരോപണങ്ങള്‍ യാഥാര്‍ഥ്യത്തോട് യോജിക്കാത്തതാണ്.

Top