സമൂഹമാധ്യമങ്ങളിലെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കൗമാരക്കാരുടെ കഠിനാധ്വാനം

social-media

ലോസ് ആഞ്ജലസ്: ശ്രദ്ധ പിടിച്ചുപറ്റാന്‍ കൗമാരം ‘കഠിനാധ്വാനം’ ചെയ്യുകയാണെന്ന് ഗവേഷകര്‍. സമൂഹമാധ്യമങ്ങളില്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഏറ്റവും കൂടുതല്‍ പ്രയത്‌നിക്കുന്നത് കൗമാരക്കാരാണെന്ന് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയുക, സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ് ചെയ്യുക എന്നതിലാണ് കൂടുതല്‍ കൗമാരക്കാരുടെയും ശ്രദ്ധ. എന്നാല്‍, തീരെ ശ്രദ്ധയില്ലാതെയാണ് സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരിലൊരാളായ ജൊവാന യാവു ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ ജാഗ്രത പാലിക്കുന്നതത്രെ. കൃത്യമായ ഉപദേശം അനുസരിച്ചാണ് പെണ്‍കുട്ടികളുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം.

തങ്ങളുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കുന്നവരെ മാത്രം ഇവര്‍ സുഹൃത്തുക്കളാക്കാനും അവരില്‍ നിന്ന് പോസ്റ്റുകളുടെ അഭിപ്രായം ആരായാനും ശ്രമിക്കുന്നു. എന്നാല്‍, ആണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ കാര്യമായ മാനദണ്ഡങ്ങള്‍ സൂക്ഷിക്കുന്നില്ല എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Top