ഹര്‍ഭജന്റെ അഭിപ്രായം ശരിതന്നെ; പാക്കിസ്ഥാന്റെ ജയസാധ്യതയും തള്ളിക്കളയരുതെന്ന്

ലോകകപ്പില്‍ പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യയ്ക്കൊപ്പമായിരിക്കും വിജയമെന്ന് പറഞ്ഞ ഹര്‍ഭജന്‍ സിംഗിന്റെ അഭിപ്രായം യുക്തിസഹജമാണെങ്കിലും പാക്കിസ്ഥാനെ എഴുതി തള്ളാനാകില്ലെന്ന് മിസ്ബ ഉള്‍ ഹക്ക്. പാക്ക്- ഇന്ത്യ മത്സരത്തില്‍ ജയസാധ്യത ഇന്ത്യയ്‌ക്കെന്നത് സത്യമാണ്, പക്ഷേ പാക്കിസ്ഥാന്‍ അപകടകാരിയായ ടീമാണെന്നത് മറക്കരുതെന്നും ടീമിനെ അനായാസം തോല്പിക്കാമെന്ന് ഇന്ത്യ കരുതിയാല്‍ അത് ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നും മിസ്ബ ഉള്‍ ഹക്ക് പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത് ബാറ്റിംഗ് തകര്‍ച്ചയായിരുന്നു. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ശേഷിയുള്ള ടീമാണ് പാക്കിസ്ഥാനെന്നും മിസ്ബ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റിംഗ് വൈര്യം കടുത്തതാണെന്നും 90കളില്‍ പാക്കിസ്ഥാന്‍ അതിശക്തമായ സമയത്തും ലോകകപ്പില്‍ ഇന്ത്യ തന്നെയാണ് വിജയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top