നമ്മുടെ മനോഭാവം മാറ്റേണ്ട സമയമായിരിക്കുന്നു; വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്

ന്യൂഡല്‍ഹി: പൊലീസുകാരോടുള്ള നമ്മുടെ വൃത്തികെട്ട മനോഭാവം മാറ്റേണ്ട സമയമായിരിക്കുന്നുവെന്ന് ക്രിക്കറ്റ്താരം ഹര്‍ഭജന്‍സിംഗ്. നമ്മുടെ ജീവന്‍ സംരക്ഷിക്കാന്‍ അവരുടെ ജീവന്‍ അപകടത്തിലാക്കിയാണ് അവര്‍ ജോലിക്കെത്തുന്നത്. അവര്‍ക്കും കുടുംബമുണ്ട്. എന്നിട്ടും രാഷ്ട്രസേവനത്തിനായാണ് അവരെത്തുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് നിരത്തിലിറങ്ങിയവരെ ചോദ്യം ചെയ്ത പൊലീസുകാരെ ആള്‍ക്കൂട്ടം മര്‍ദിച്ചതിലാണ് മുന്‍ക്രിക്കറ്റ്താരത്തിന്റെ വിമര്‍ശനം.

ആള്‍ക്കൂട്ടം പൊലീസുകാരെ മര്‍ദിക്കുന്ന വീഡിയോ വൈറലായതോടെയാണ് ഹര്‍ഭജന്‍ സിംഗ് പ്രതികരണവുമായെത്തിയത്. നല്ലൊരു നാളേക്ക് വേണ്ടി എന്തുകൊണ്ടാണ് വീട്ടിലിരിക്കാന്‍ നാം തയ്യാറാവാത്തത്. വിവേകമുള്ളവരാകാന്‍ ശ്രമിക്കൂവെന്ന് ഹര്‍ഭജന്‍ സിംഗ് ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

Top