ഹര്‍ഭജന്‍ സിങ് പ്രഖ്യാപിച്ച ടീമില്‍ സൗരവ് ഗാംഗുലിക്കും അനില്‍ കുംബ്ലെയ്ക്കും സ്ഥാനമില്ല

മുംബൈ: സമകാലികരായ കളിക്കാരെ ഉള്‍പ്പെടുത്തി ഹര്‍ഭജന്‍ സിങ് പ്രഖ്യാപിച്ച ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ സൗരവ് ഗാംഗുലിക്കും അനില്‍ കുംബ്ലെയ്ക്കും സ്ഥാനമില്ലെന്ന് റിപ്പോര്‍ട്ട്.

ടീമില്‍ റിക്കി പോണ്ടിങ്ങാണ് ക്യാപ്റ്റന്‍. ടീമിലെ ഏകസ്പിന്നര്‍ ഷെയ്ന്‍ വോണാണ്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദ്ര സെവാഗ്, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവരാണ് ടീമിലെ ഇന്ത്യക്കാര്‍.

ടീമിലെ മറ്റ് അംഗങ്ങളാണ് ജാക്വസ് കാലിസ്, കുമാര്‍ സംഗക്കാര, ഷോണ്‍ പൊള്ളോക്ക, വാസിം അക്രം, ഗ്ലെന്‍ മക്ഗ്രാത്ത്.

Top