ഐപിഎല്ലില്‍ നിന്ന് പിന്മാറി ഹര്‍ഭജന്‍ സിംഗും

ന്യൂഡല്‍ഹി: സുരേഷ് റെയ്‌നക്കു പിന്നാലെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്‍മാറുന്നതെന്നാണ് വിവരം. വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഹര്‍ഭജന്‍ തീരുമാനം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ തന്നെ തുടരുന്ന താരം ഇതുവരെ ക്ലബ്ബിനൊപ്പം ചേര്‍ന്നിട്ടില്ല.

ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ തീരുമാനം. കളിക്കാര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സൂപ്പര്‍ കിംഗ്‌സിനെ വീണ്ടും തളര്‍ത്തുന്നതാണ് ഹര്‍ഭജന്‍ സിംഗിന്റെയും തീരുമാനം.

Top